Ads 468x60px

മുംതളിറീന്‍റെ  ചെരുപ്പ് 

ഒരു ജോഡി ചെരുപ്പ്  തരൂ...
മുംതളിറീനു കൊടുതതിനെക്കാള്‍ ഉറപ്പുള്ളത്...
അത്..വാളിനേക്കാള്‍  മൂര്‍ച്ചയുള്ളതാവണം..
തീക്കനലിനെക്കാള്‍  പൊള്ളുന്നത്..
കാരിരുംബിനെക്കാള്‍   ശക്തിയുള്ളത്..
ആ  പാദുകങ്ങള്‍ കൊണ്ടെനിക്കെറിയണം
കനിവിന്നുറവ വറ്റിയ  മേല്‍കൊയ്മകളെ..
അരക്ഷിതാവസ്ഥ  സൃഷ്ടിക്കുന്ന  സാമ്രാജ്യത്വങ്ങളെ...
അധര്‍മതിന്റെ ആരാമങ്ങളില്‍
അലസനൃത്തം ചെയ്യുന്ന  അഹങ്കാരങ്ങളെ..
തേങ്ങലുകള്‍  താരട്ടാക്കുന്ന
ആലംബമറ്റ   അമ്മമാര്‍ക്കുള്ളതാണീ  കവിത..
കൂച്ച് വിലങ്ങുകള്‍ക്കുള്ളില്‍
ചവിട്ടേറ്റ്  പിടയുന്ന   യുവതക്കുള്ളത്..
അമര്‍ത്തപ്പെടുന്ന   ആക്രോശങ്ങളുടെ
അലര്കരിയുന്ന  ആശകളുടെ
ശിഥില   ബിംബങ്ങളാണിതില്‍..
നിരപരാധികളുടെ  ചോരയുടെ
മണമാണീ  കവിതക്ക്
ചേരിപ്രദേശങ്ങളിലെ
ഇല്ലായ്മകളുടെ   ചളിമണം
മുലപ്പാലു   നുണയാന്‍ ഭാഗ്യമില്ലാത്ത
അനാഥ  കുഞ്ഞുങ്ങളുടെ
വരണ്ട  ചുണ്ടിന്റെ  പോടീമണം..
 ഒരു ജോഡി ചെരുപ്പ്  തരൂ.
പൊടിമണ്ണ്   പുരളാത്ത  പരിമൃദുലമായ
പാദങ്ങള്‍ക്കണിയാനുള്ളതല്ലീ   പാദുകങ്ങള്‍..
പുച്ഛം  പരിവേഷമാക്കിയ
പാപത്തിന്റെ   മുഖത്തീ ചെരിപ്പുകള്‍  മുത്തമിടും..
ജീവിത   വ്യഥ  നല്‍കിയ
കരുത്തുള്ള   ക്യ്കള്‍  കൊണ്ടുള്ള
ഏറു   പ്രതീക്ഷിച്ചിരുന്നോളു...
അധിനിവേശത്തിന്റെ  അമരക്കാരെ...
അത് പ്രതീക്ഷിച്ചിരുന്നോളു...  

8/3/10by സാജിറ ഫൈസല്‍ കൊടുങ്ങല്ലൂര്‍